സഭയും, മാധ്യമങ്ങളും അത്മായരുടെ പക്ഷത്തല്ല – ശ്രി ജോര്‍ജ്ജ് ജോസഫ്

(almayasabdam.com വെബ്സൈറ്റ് ഔപചാരികമായി ഉത്ഘാടനം ചെയ്തുകൊണ്ട് KCRM സംസ്ഥാന പ്രസിഡണ്ട്‌ ശ്രി. കെ ജോര്‍ജ്ജ് ജൊസഫ് ചെയ്ത പ്രസംഗത്തില്‍ നിന്ന്)

GK1aനാമിന്ന് വളർച്ചയുടെ ചരിത്രത്തിൽ ഒരു നിർണായക നാഴികക്കല്ല് പിന്നിട്ടുകൊണ്ട്, അൽമായശബ്ദം’ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യുകയാണ്. വിശ്വാസികളുടെ വേദനക

ളും യാതനകളും സഭാധികാരികളുടെ നീതിനിഷേധവും ഏകാധിപത്യപരതയും അവകളോടുള്ള നമ്മുടെ നിലപാടുകളും പ്രതിരോധവും ലോകത്തിനു മുൻപിൽ തുറന്നു വെച്ച്, ചർച്ച ചെയ്യാനായി 2011 നവംബർ 6നു ആരംഭിച്ച അൽമായശബ്ദം ബ്ലോഗിനു ലഭിച്ച സ്വീകാര്യത നമ്മെപ്പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ആ ആവേശത്തിലാണ് ‘സത്യജ്വാല’ ജന്മമെടുക്കുന്നത്. എന്നാൽ, അനുദിന സംഭവങ്ങളും പ്രശ്നങ്ങളും ചർച്ച ചെയ്യുന്നതിൽ അതിനും പരിമിതികളുണ്ട്. മാസത്തിലൊരിക്കൽ പുറത്തുവരുന്ന പ്രസിദ്ധീകരണം വായനക്കാരന്‍റെ കയ്യിലെത്തുമ്പോഴേക്കും അതിനേക്കാൾ പ്രധാനപ്പെട്ട മറ്റൊന്നായിരിക്കും അപ്പോഴത്തെ ചർച്ചാവിഷയം. ആധുനിക സാമൂഹ്യമാധ്യമങ്ങളുടെ സാധ്യതയും സ്വാധീനവും എത്രമാത്രമെന്ന് വളരെയധികം സംഭവങ്ങൾ നമ്മെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. ഇന്നലെത്തന്നെ എറണാകുളത്തു ജസ്റ്റിസ് കെ. റ്റി. തോമസ് ഉദ്ഘാടനം ചെയ്ത ‘ചർച്ച് ആക്റ്റും സഭാജനാധിപത്യവും’ എന്ന പാനൽ ചർച്ചയിൽ അൽമായശബ്ദം, ഫെയ്സ് ബുക്ക് മുതലായവയിൽനിന്ന് അറിഞ്ഞെത്തിയ പലരും പങ്കെടുത്തു. ഒരു ബ്ലോഗിന്‍റെ പരിധിക്കുള്ളിൽ നിൽക്കേണ്ടതല്ല നമ്മുടെ ചർച്ചകളും സംവാദങ്ങളും എന്ന തിരിച്ചറിവ്തുടക്കം മുതൽ നമുക്കുണ്ടായിരു ന്നെങ്കിലും രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്നവന്‍റെ, കണക്കുള്ള പണം മാത്രം കയ്യിലുള്ളവന്റെ, പരിമിതികൾ ഒരു വെബ്സൈറ്റ് തുടങ്ങുന്നതിൽനിന്ന് ഇത്രയും കാലം നമ്മെ തടഞ്ഞു. ആ സ്വപ്നമാണിന്ന് യാഥാർഥ്യമായിരിക്കുന്നത്.

ക്രൈസ്തവസഭയിലെ പ്രത്യേകിച്ച് കത്തോലിക്കസഭയിലെ ക്രിസ്തു വിരുദ്ധതയും അതിനെതിരെയുള്ള വിശ്വാസികളുടെ ചെറുത്തുനിൽപും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സഭ രാജകീയമാകുകയും സ്ഥാപനവൽക്കരിക്കപ്പെടു കയും ആത്മീയതയുടെ അടിത്തറ സമ്പത്തായിത്തീരുകയും ചെയ്തപ്പോൾ മുതൽ തുടങ്ങിയതാണത്. യൂറോപ്പിൽ കത്തോലിക്കാസഭയുടെ തകർച്ചയിൽ കൊണ്ടു ചെന്നെത്തിച്ച സംഭവങ്ങൾ ചരിത്രത്തിന്റെ ഭാഗമായി നമ്മുടെ മുൻപിലുണ്ട്. ‘വിവേകി കണ്ടറിയും, അല്ലാത്തവൻ കൊണ്ടറിയും’ എന്ന ചൊല്ല് അന്വർഥമാക്കുന്ന തരത്തിൽ, ചരിത്രത്തിൽനിന്ന് തങ്ങൾ പാഠം പഠിക്കില്ലെന്ന വാശിയിലാണ് നമ്മുടെ സഭാധികാരികൾ – കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും. തങ്ങളുടെ കച്ചവടതാല്പര്യങ്ങൾക്കു അനുഗുണമായിട്ടുള്ളവയെ മാത്രം പ്രോൽസാഹിപ്പിക്കുന്ന നിലപാടുകളുമായി മുൻപോട്ടുപോകുന്ന പുരോഹിത ഏകാധിപത്യം ഇന്ന് ജനാധിപത്യസർക്കാരുകളെപ്പോലും വെല്ലുവിളിക്കുന്ന തലത്തിലെത്തിക്കഴിഞ്ഞിരിക്കുന്നു.

വോട്ടുബാങ്ക് എന്ന ഉമ്മാക്കിയിൽ പേടിക്കിരിപ്പാണ് ഹിജഡത്വം സ്വയം വരിച്ച രാഷ്ട്രീയനേതൃത്വം. ഏറെ ദുഖകരമായിട്ടുള്ളത്, മാധ്യമങ്ങളുടെ നിസംഗതയൊ കച്ചവടാധിഷ്ടിതമായ നിശബ്ദതയൊ കൊണ്ടുള്ള മനഃപൂർവമായ തമസ്കരണം മൂലം വാർത്തകളും വസ്തുതകളും ഇന്നു മറച്ചുവെക്കപ്പെട്ടിരിക്കുന്നു എന്നതാണ്. ഇവ വെളിച്ചത്തു കൊണ്ടുവരേണ്ടത് വിശ്വാസിപക്ഷത്തുനിന്നുള്ള പൗരധർമമാണ്. ആ ദൗത്യമാണ് നാമിന്ന് ഏറ്റെടുത്തിരിക്കുന്നത്. സാമൂഹ്യനീതിയും സമുദായ സൗഹാർദ്ദവും നിലനിർത്താനുള്ള ഈ പോരാട്ടത്തിൽ എല്ലാ നല്ല മനുഷ്യരുടെയും പിന്തുണയും  പ്രോൽസാഹനവും പ്രതീക്ഷിച്ചുകൊണ്ടും അഭ്യർഥിച്ചുകൊണ്ടും ഇതുവരെ നൽകിയ നിർലോഭമായ സഹായങ്ങൾക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ടും അൽമായശബ്ദം വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു.

കെ ജോർജ് ജോസഫ്,


പ്രസിഡന്റ്, KCRM. 
Mob: 90377078700 / 9496313963 Email: gvkatte@gmail.com 

 

You may also like...

Leave a Reply

Your email address will not be published. Required fields are marked *