പാലാ ജൂബിലി തിരുന്നാള്‍ കേസിലേക്ക് !

ഈ വര്‍ഷത്തെ പാലായിലെ വലിയ പെരുന്നാള്‍ വ്യാപകമായ ബഹുജനപ്രതിക്ഷേധം വിളിച്ചു വരുത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കിലൊമീറ്ററിന് 2 കോടി രൂപാ വീതം മുടക്കി പൊതു മരാമത്ത് വകുപ്പ് അടുത്ത കാലത്ത് പണിത മെയിന്‍ റോഡാണ് നൂറോളം സ്ഥലങ്ങളില്‍ കുത്തിപ്പൊട്ടിച്ച് ഇരുമ്പു പൈപ്പുകള്‍ കുത്തിയിറക്കി താറുമാറാക്കിയത്. ഇതിനെതിരെ പാലാ പോലിസ് സ്റെഷനില്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത് ഒരു കത്തോലിക്കന്‍ തന്നെയാണ്. തിരുന്നാള്‍ പ്രദക്ഷിണം മൂലം മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയും നിരവധി സ്ത്രികളും കുട്ടികളും അടക്കം അനേകം പേര്‍ അവസാന വണ്ടി പോലും കിട്ടാതെ വിഷമിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

You may also like...

Leave a Reply

Your email address will not be published.